ശങ്കരാചാര്യരുടെ ആത്മീയ തേജസ് കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹിതമായ ഇടമാണ് കുടജാദ്രി. മുകാംബിക ദർശനത്തിന് നിരവധി ഭക്തർ എത്താറുണ്ടെങ്കിലും കുടജാദ്രിയിൽ കയറുന്നവർ കുറവാണ്. ജീപ്പിലും കാൽനടയുമായിവേണം സർവജ്ഞ പീഠത്തിൽ എത്താൻ. ദിവസങ്ങൾക്ക് മുൻപ് നടൻ മോഹൻലാൽ കുടജാദ്രിയിലും മൂകാംബികയിലും എത്തിയിരുന്നു.
സുഹൃത്തും തിരക്കഥാകൃത്തുമായ രാമാനന്ദിനൊപ്പമായിരുന്നു ലാൽ മൂകാംബിക ദർശനം നടത്തിയത്. ലാലിനൊപ്പമുള്ള കുടജാദ്രി യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രാമാനന്ദ്.
ചിത്രങ്ങൾ കാണാം….
ഞങ്ങൾ ഒന്നിച്ച് പതിനാറാം തീയതി ഉച്ചയ്‌ക്ക് കൊല്ലൂരിൽ എത്തി.അവിടെനിന്ന് നേരെ അമ്മാ ഗസ്റ്റ് ഹൗസിലേക്ക് ; ഭക്ഷണം കഴിച്ചു അല്പസമയം വിശ്രമിച്ചു. കുടജാദ്രി കേറുവാനുള്ള ജീപ്പ് തയ്യാറായി. ഒരു കൈ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്ത് കുടജാദ്രിയിലേക്ക്…..
(1)
( 2)
(3)
( 4)
(5)
(6)
(7)
(8)
(9)
(ചിത്രങ്ങൾ- ആർ. രാമാനന്ദ്)