തന്റെ മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. വീഡിയോ വീഡിയോ എവിടെ എന്നാണ് ചോദിക്കുന്നത്. ഞാൻ പറഞ്ഞത് പോസ്റ്ററെന്നാണ്. എന്റെ വാർത്താ സമ്മേളനം കേട്ടോളൂ. വീഡിയോ ക്ലിപ്പുകളോക്കെ നുണ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ചിത്രം പറഞ്ഞത്, ഒരു പോസ്റ്ററിൽ തല വെട്ടിമാറ്റിയിട്ട് എന്റെ ചിത്രം ഉപയോഗിച്ച് വികൃതമായി ചിത്രീകരിച്ചെന്നാണ് ഞാൻ പറഞ്ഞത്.
കുടുംബ ഗ്രൂപ്പുകളിൽ ഇത് പ്രചരിക്കുന്നുണ്ട്.ആരാ ഈ മനോരോഗികൾ. നിങ്ങൾ മനസിലാക്കണ്ടെ. ഇതിന് പിന്നിൽ ഒരു സംഘമുണ്ട്. ആ സംഘമാണ് ഇത് ചെയ്യുന്നത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്— ശൈലജ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സൈബർ ആക്രമണം എന്റെ മനോവീര്യം ചോർത്തിയിട്ടില്ല.. പാനൂർ സ്‌ഫോടനം മാത്രം ചർച്ചയാക്കുന്നവർ ദേശീയ തലത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ലെന്നും ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു..