വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്ത ഗായിക മാൻഡിസയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 47 വയസായിരുന്നു. ടെന്നസിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ ഐഡൽ മത്സരാർത്ഥിയും ഗ്രാമി പുരസ്‌കാര ജേതാവുമാണ് മാൻഡിസ. മരണകാരണം വ്യക്തമല്ല.
ലോകമെമ്പാടുമുള്ള ആളുകളുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിന്റെയും സത്യത്തിന്റെയും ഉറച്ച ശബ്ദമായിരുന്നു മാൻഡിസ. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2006-ലെ ‘അമേരിക്കൻ ഐഡൽ’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മാൻഡിസ സംഗീത ലോകത്ത് തുടക്കം കുറിച്ചത്. തുടർന്ന് തന്റെ സംഗീതത്തിലൂടെ പ്രശസ്തി നേടാൻ ഈ ഗായികയ്‌ക്ക് സാധിച്ചു. 2007-ൽ പുറത്തിറങ്ങിയ ‘ട്രൂ ബ്യൂട്ടി’ എന്ന ആൽബത്തിലൂടെയാണ് മാൻഡിസയ്‌ക്ക് പ്രേക്ഷകശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്.
ഫ്രീഡം, ഇറ്റ്സ് ക്രിസ്മസ്, വാട്ട് ഇഫ് വി വെയർ റിയൽ, ഔട്ട് ഓഫ് ദ ഡാർക്ക്, ഓവർകമർ തുടങ്ങിയ ആൽബങ്ങളാണ് മാൻഡിസയുടെ ഏറ്റവും മികച്ച പ്രോജക്ടുകൾ.















