ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് കശ്മീർ പൊലീസ്. കശ്മീരിലെ അർനാസിലെ ദലാസ് ബർനെലി മേഖലയിൽ നടന്ന പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയും തകർക്കുകയും ചെയ്തത്. സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒളിത്താവളങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മോഹിത ശർമ്മ പറഞ്ഞു. സ്ഥലത്ത് നിന്നും ഡിറ്റണേറ്ററുകൾ, 12 വെടിയുണ്ടകൾ, ബാറ്ററികൾ എന്നിവയാണ് കണ്ടെടുത്തത്.
ഈ മാസം 17-ന് കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തിയത്.















