തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നത്; കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി നൽകും: അണ്ണാമലൈ

Published by
Janam Web Desk

കൊല്ലം: തൃശൂർ പൂരം പോലെ പാരമ്പര്യമുള്ള ഒരു ആചാരം തടസപ്പെടുന്നത് ദൗർഭാഗ്യകരമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ജനാധിപത്യ സംവിധാനത്തിൽ പൊലീസ് നിഷ്പക്ഷരായിരിക്കണമെന്നും അണ്ണാമലൈ പറഞ്ഞു. കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പ്രചാരണ പരിപാടി ആരംഭിച്ചത്.

തൃശൂർ പൂരം പോലെ പാരമ്പര്യമുള്ള ഒരു ആചാരം തടസപ്പെടുന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. കേരളത്തിലെ പൊലീസ് സേവനം നടത്തുന്നത് രാഷ്‌ട്രീയ മേലാളന്മാർക്കാണ്. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നടക്കുന്നത് പുതുമയല്ല. തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അണ്ണാമലൈ ജനം ടിവിയോട് പറഞ്ഞു.

കേരളത്തിൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും പരസ്പരം പോരടിക്കുകയാണ്. ഇൻഡി മുന്നണി ആദ്യം തോൽക്കേണ്ടത് കേരളത്തിലാണ്. നാടിനെ മുന്നോട്ട് നയിക്കാൻ മോദിയെ തെരഞ്ഞെടുത്തിരിക്കുന്നു. കേരളവും മോദിയെ തെരഞ്ഞെടുക്കാൻ തയ്യാറാകണം. ജൽ ജീവൻ മിഷൻ കേരളത്തിൽ മാത്രമാണ് ഏറ്റവും പിന്നോട്ട് നിൽക്കുന്നത്. ബിഹാറിൽ മാത്രം ഈ പദ്ധതിയുടെ പുരോ​ഗതി 96 ശതമാനമാണെന്നും അദ്ദേഹം വ്യകത്മാക്കി.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് കേന്ദ്രസർക്കാരിന്റെ നടപടികളാണ്. ഒന്നുകിൽ പേര് മാറ്റും അല്ലെങ്കിൽ നടപ്പിലാക്കുന്നത് തടയും.
വയനാട്ടിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇൻഡി മുന്നണിയലെ പ്രശ്നങ്ങളും ആരംഭിച്ചു. രണ്ടാം ഘട്ടം കഴിയുന്നതോടെ മുന്നണി തകരും. ജൂൺ 4 ന് കേരളത്തിന് മുക്തി ലഭിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

Share
Leave a Comment