നിർമിത ബുദ്ധി മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഭാരതം. ജനറേറ്റീവ് എഐയിൽ വരും വർഷങ്ങളിൽ അതിവേഗം വികസിക്കുന്ന വിപണിയിൽ ഇന്ത്യയും ചേരാൻ ഒരുങ്ങുകയാണ്.
2027- ഓടെ ജനറേറ്റീവ് എഐ മേഖലയിൽ ചെലവ് 26 ബില്യൺ ഡോളറായി ഉയരാനും സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 95.4 ശതമാനമാകും ഈ കാലയളവിലെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR). നിർമിത ബുദ്ധിയെ നവീകരിക്കുന്നതിനും സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനും ജനറേറ്റീവ് എഐ നിർണായക പങ്ക് വഹിക്കും. ഡാറ്റ വിശകലനം ചെയ്യുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമാണ് എഐ എങ്കിൽ ക്രിയേറ്റീവ് ഉള്ളടക്കങ്ങൾ കൂടി ഉൾപ്പെടുത്തുന്നതാണ് ജനറേറ്റീവ് എഐ (GenAI).
വരുന്ന് രണ്ട് വർഷത്തിനുള്ളിൽ GenAI-യിലെ നിക്ഷേപം അതിന്റെ പാരമ്യത്തിലെത്തുമെന്നും തുടർന്ന് സ്ഥിരത കൈവരിക്കുമെന്നും IDC APJ, ബിഗ് ഡാറ്റ ആൻഡ് AI ഗവേഷണ വിഭാഗം മേധാവി ദീപിക ഗിരി പറഞ്ഞു. പ്രബല വിപണിയായി ചൈന തുടരുമെന്നും ഇന്ത്യയും ജപ്പാനും വരും വർഷങ്ങളിൽ അതിവേഗം വികസിക്കുന്ന വിപണികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
GenAI വ്യവസായങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്നു. സോഫ്‌റ്റ്‌വെയർ വികസനം മുതൽ ഉപഭോക്തൃ സേവനം വരെ ഇതുവഴി ലഭ്യമാകുന്നു. നവീകരണത്തിന്റെ ഒരു പുതിയ യുഗത്തിനാണ് ജനറേറ്റീവ് എഐ തുടക്കം കുറിക്കുന്നത്. ദക്ഷിണേഷ്യയിൽ എഐ ഗവേഷണ മേഖലയിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം 3.24 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ എഐ നിക്ഷേപമുള്ള അഞ്ചാമത്തെ രാജ്യമായി ഭാരതം മാറി.
സംഭാഷണ AI പ്ലാറ്റ്ഫോം Avaamo , AI ആരോഗ്യ പരിശോധന പ്ലാറ്റ്ഫോം HEAPs , റോബോട്ടിക്സ്, AI സ്മാർട്ട് സ്ക്രീനിംഗ് പ്രൊവൈഡർ SigTuple , ഓട്ടോമേഷൻ പ്ലാറ്റ്ഫോം Yellow.ai എന്നിവ ഇന്ത്യൻ AI സ്റ്റാർട്ടപ്പുകളിൽ പ്രധാനപ്പെട്ടവയാണ്.