ബെംഗളൂരു: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കർണാടകയിലെ മേഖ്രി സർക്കിളിന് സമീപമാണ് സംഭവം.
കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ഹാരിസ് നാലപ്പാട് ഉൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറിയ കുടവുമേന്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.