വരുന്ന ടി20 ലോകകപ്പിൽ സ്കോട്ട് ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. കെ.എം.എഫിന്റെ നന്ദിനിയെന്ന പാൽ ബ്രാൻഡ് ഏറെ ജനപ്രീയമാണ്. ജൂൺ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് വിൻഡീസിലും അമേരിക്കിലുമായാണ് നടക്കുന്നത്. ഇത്തവണ 20 ടീമുകളാണ് കിരീടത്തിന് വേണ്ടി പോരടിക്കുന്നത്.
കെ.എം.എഫ് പുതിയൊരു ഉത്പന്നം കൂടി ഉടനെ വിപണിയിലെത്തിക്കും. മോരിൽ നിന്ന് ഉണ്ടാക്കുന്ന എൻർജി ഡ്രിങ്കാണ് അവർ പുറത്തിറക്കുന്നത്. യു.എസ് മാർക്കറ്റിലാകും പുതിയ ഡ്രിങ്ക് ആദ്യമെത്തുക. ഇരുടീമുകളെയും സ്പോൺസർ ചെയ്യുന്ന കാര്യം യാഥാർത്ഥ്യമാണെന്ന് കെ.എം.എഫ് മാനേജിംഗ് ഡയറക്ടർ എം.കെ ജഗദീഷ് പറഞ്ഞു. ജൂൺ ഒന്നിന് അമേരിക്കയും കാനഡയിലും തമ്മിലാണ് ഉദ്ഘാടന മത്സരം. 9 വേദികളിൽ 55 മത്സരങ്ങളാണ് നടക്കുക. ഇതാദ്യമാണ് ഒരു ഐസിസി ടൂർണമെന്റിന് അമേരിക്ക വേദിയാകുന്നത്.