സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നതായി സൂചന. ഇത് സംബന്ധിച്ച് ഒരു പോസ്റ്റും സിബിമലയിൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ദേവദൂതന്‍ എഡിറ്റ് ചെയ്ത റീമാസ്റ്റര്‍ വേര്‍ഷന്‍ അറ്റ്‌മോസ് മിക്സിംഗിന് തയ്യാറായെന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്.

റീ റിലീസ് ഉടനെ കാണുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശനങ്ങൾ അവതരിപ്പിച്ച സിനിമയാണ് ദേവദൂതൻ. ചിത്രത്തിലെ ഗാനങ്ങൾക്കായിരുന്നു പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്. വിദ്യാസാഗറായിരുന്നു സിനിമക്ക് സംഗീതം പകർന്നത്.
കഴിഞ്ഞ വർഷം മോഹൻലാൽ ചിത്രം സ്ഫടികവും തിയേറ്ററിലെത്തിയിരുന്നു. 1995ല്‍ റിലീസായ ചിത്രം 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്തുകൊണ്ടായിരുന്നു റീറിലീസ് ചെയ്തത്. ചിത്രത്തിന് നാല് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.















