മോഹൻലാലും ശോഭനയും ഒരുമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തന്റെ 360-ാമത് ചലച്ചിത്രം സമാരംഭിക്കുമ്പോൾ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും ആവശ്യമണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. പുജ ചടങ്ങിന്റെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം രജപുത്ര രഞ്ജിത്താണ് നിര്‍മിക്കുന്നത്. മോഹന്‍ലാലും ശോഭനയും ഷെയ്‌ക്ക് ഹാൻഡ് നൽകിയാണ് ചിത്രീകരണത്തിലേക്ക് കടന്നത്. പൂജാ ചടങ്ങിൽ രഞ്ജിത്ത്, ചിപ്പി, മകള്‍ അവന്തിക തുടങ്ങിയവരും പങ്കെടുത്തു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്‌ക്ക് പേരിട്ടിട്ടില്ല.

നീണ്ട 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്നത്. സാഗര്‍ എലിയാസ് ജാക്കിയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചെങ്കിലും അതിൽ മനോജ് കെ ജയന്റെ ജോഡിയായാണ് ശോഭന എത്തിയത്.
നാലു വർഷങ്ങൾക്കു ശേഷമാണ് ശോഭന ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഒടുവിൽ ശോഭന മലയാളത്തിൽ അഭിനയിച്ചത്.















