താനെ: മഹാരാഷ്‌ട്രയിലെ നവി മുംബൈയിൽ തീപിടിത്തം. ബേലാപ്പൂരിലെ ചേരി പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല















