നെയ്‌റോബി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു .കെനിയയിൽ രാജ്യതലസ്ഥാനമായ നെയ്‌റോബിയിലെ അയ്യപ്പക്ഷേത്രത്തിലാണ് ധ്വജസ്ഥാപനം നടക്കുന്നത്.
നെയ്‌റോബി അയ്യപ്പ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരം കേരളത്തിൽ തൈലാധിവാസ൦ കഴിഞ്ഞു കടൽമാർഗ്ഗം കെനിയയിൽ എത്തിച്ചേർന്നു. ക്ഷേത്ര രക്ഷാധികാരിമാരായ ശ്രീമാൻ ഗോപകുമാർ, വേലായുധൻ, സത്യമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ആചാരവിധി പ്രകാരം കൊടിമരം നിലം തൊടാതെ ക്ഷേത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചുമടുതാങ്ങിയിൽ എത്തിച്ചു.
ശബരിമല മുൻ മേൽശാന്തിയും ക്ഷേത്രം മേൽശാന്തിയുമായ വരിക്കാശ്ശേരി വി എൻ വാസുദേവൻ തിരുമേനിയുടെ നേതൃത്വത്തിൽ ശുദ്ധിപൂജകൾ നടത്തി.
ഈ മാസം 26ാ തീയതി മുതൽ കേരളത്തിൽ നിന്നുള്ള ശിൽപ്പിമാരു൦, ക്ഷേത്രം തന്ത്രി കൈമുക്ക് മന ജയദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉള്ള പൂജാരിമാരു൦ ചേർന്നു ധ്വജ പ്രതിഷ്ഠയും തുടർന്ന് ഉൽസവവു൦ നടത്തും.
കൊടിമരം കെനിയയിൽ എത്തിക്കാൻ സഹായിച്ച ഇന്ത്യയിലെയും കെനിയയിലെയു൦ ഗവൺമെന്റുകൾക്കും സഹായിച്ച എല്ലാ പേർക്കും ക്ഷേത്ര ഭാരവാഹികളായ പ്രവീൺ നായരും രാജേന്ദ്ര പ്രസാദു൦ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചു















