രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്നു. തലൈവർ 171 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘കൂലി’ എന്നാണ്. തലൈവരുടെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച ടീസർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് സ്‌റ്റൈലിഷ് ലുക്കിലെത്തുന്ന രജനികാന്ത് സ്വർണക്കടത്തുകാരെ നേരിടുന്ന രംഗങ്ങളാണ് ടീസറിൽ ഉള്ളത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എക്സിലൂടെ സംവിധായകൻ ലോകേഷ് പുറത്തുവിട്ടു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമല്ല ഇതെന്നും ഒരു ഫാൻ ബോയ് ചിത്രം മാത്രമാണ് കൂലി എന്നും ലോകേഷ് നേരത്തെ അറിയിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
We love you Thalaiva @rajinikanth ❤️#Coolie 💪https://t.co/z9cVIUpTWL@anirudhofficial @anbariv @girishganges @philoedit @ArtSathees @sunpictures @Dir_Chandhru @PraveenRaja_Off pic.twitter.com/aBA6DcW1mw
— Lokesh Kanagaraj (@Dir_Lokesh) April 22, 2024
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിൽ പറയുന്നത്. അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആരംഭിക്കും. പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ചിത്രത്തിൽ വൻ താരനിര തന്നെ എത്തുമെന്നാണ് വിവരം. രാഘവ ലോറൻസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വൻ മുതൽ മുടക്കിൽ സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കൂലിക്ക് ശേഷമായിരിക്കും ലോകേഷ് കൈതി 2ന്റെ പണിപ്പുരയിലേക്ക് കടക്കുക.