പോളിംഗിന് മുന്നോടിയായി ഓരോ സംസ്ഥാനങ്ങളിലുമുള്ള ഉഷ്ണതരംഗം അളക്കും; ചൂടിനെ ചെറുക്കാൻ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോളിംഗിന് മുന്നോടിയായി ഓരോ സംസ്ഥാനങ്ങളിലുമുള്ള ഉഷ്ണതരംഗം അളക്കും; ചൂടിനെ ചെറുക്കാൻ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പോളിംഗിന് മുമ്പായി സംസ്ഥാനങ്ങളുടെ ഉഷ്ണ തരംഗത്തിന്റെ തോത് അവലോകനം ചെയ്യുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉയർന്ന കാലവസ്ഥ അനുഭപ്പെടുന്നതിനാലാണ് കമ്മീഷന്റെ നടപടി. പോളിംഗ് ബൂത്തിൽ എത്തുന്നവർ ഉഷ്ണതരംഗം ഏൽക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഈ മാസം 26ന് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ പോളിംഗ് ഘട്ടത്തിനും അഞ്ച് ദിവസം മുൻപ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ കാലാവസ്ഥ മനസിലാക്കണം. ചൂടിന്റെ തോത്, പ്രദേശത്തെ ഈർപ്പത്തിന്റെ അളവ് എന്നിവയും മനസിലാക്കിയിരിക്കണം.

തിരഞ്ഞെടുപ്പ്് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്തിയത്. പോളിംഗ് ബൂത്തിൽ എത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, ഉഷ്ണ തരംഗം തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാത്ത തരത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

പോളിംഗ് സ്‌റ്റേഷനുകളിൽ ടെന്റുകൾ, കുടിവെള്ളം, ഫാനുകൾ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, മുതിർന്ന പൗരൻമാർക്കുള്ള ഗതാഗത സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകും. വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥ മനസിലാക്കി വരികയാണ്. പോളിംഗ് സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന ഉയർന്ന താപനിലയെ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷാ സേന, സ്ഥാനാർത്ഥികൾ, രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരോടൊപ്പം വോട്ടർമാരുടെ സുഖവും ക്ഷേമവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ- ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഒപ്പം ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകളും നൽകും. രാജ്യത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കും. മെയ് 7, 13, 20, 25, ജൂൺ 1 തീയതികളിൽ അടുത്ത ഘട്ടം തെരഞ്ഞെടുപ്പും നടക്കും.

 

Tags: Election Commission
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies