ഒഡീഷ: പ്രശസ്ത വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റയെ KISS- ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. സാമൂഹിക-വ്യാവസായിക രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
രത്തൻ ടാറ്റയുടെ മുംബൈയിലെ വസതിയിൽ നടന്ന ചടങ്ങിൽ KISS സ്ഥാപകനായ അച്യുത സാമന്ത പുരസ്കാരം സമ്മാനിച്ചു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ് തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യപരമായ കാരണങ്ങളാൽ, പൊതുപരിപാടികൾ നിന്ന് വിട്ടു നിൽക്കുകയാണ് രത്തൻ ടാറ്റ. 2021 ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാൽ കൊറോണ മഹാമാരി മൂലം ടാറ്റയ്ക്ക് അവാർഡ് സ്വീകരിക്കാനായില്ല. ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് രത്തൻ ടാറ്റ പറഞ്ഞു.
കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസാണ് പുരസ്കാരം ഏർപ്പെടുത്തിയത്. നൊബേൽ സമ്മാന ജേതാക്കളടക്കം പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.