എന്റെ പ്രസംഗം കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും പരിഭ്രാന്തിയിലാഴ്ത്തി; ആ ഭയമാണ് വിവാദങ്ങൾക്ക് പിന്നിൽ: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ പ്രസംഗം കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും പരിഭ്രാന്തിയിലാഴ്‌ത്തി; ആ ഭയമാണ് വിവാദങ്ങൾക്ക് പിന്നിൽ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 05:12 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും വെട്ടിലാഴ്‌ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ജനങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞ സത്യങ്ങളെ ഭയന്നാണ് കോൺഗ്രസും പ്രതിപക്ഷ സഖ്യവും വിവാദങ്ങളുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാനിൽ അവതരിപ്പിച്ച വസ്തുതകൾ യാഥാർത്ഥ്യമാണെന്ന സത്യം ജനങ്ങൾ മനസിലാക്കുമോയെന്ന ആശങ്ക കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും പരിഭ്രാന്തിലാഴ്‌ത്തി. കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് താൻ പറഞ്ഞത്. കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് താൻ തുറന്നുകാട്ടിയതെന്നും, ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് പ്രത്യേക വിഭാഗത്തിലെ ആളുകൾക്ക് വിതരണം ചെയ്യാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ വോട്ട് ബാങ്ക്-പ്രീണന രാഷ്‌ട്രീയമാണ് താൻ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2014-ന് ശേഷം കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിൽ രാജ്യത്ത് എന്ത് സംഭവിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി ചോദിച്ചു.

2014-ൽ തന്നെയും എൻഡിഎ സർക്കാരിനെയും അധികാരത്തിലേറ്റിയത് ജനങ്ങളാണ്. ലോകത്തെ പോലും അമ്പരിപ്പിച്ചുകൊണ്ട് വലിയ രീതിയുള്ള തീരുമാനങ്ങൾ കൊക്കൊള്ളാൻ ഭാരതം ഇക്കാലയളവിൽ പ്രാപ്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസായിരുന്നു അധികാരത്തിലിരുന്നതെങ്കിൽ ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ കല്ലേറുണ്ടാകുമായിരുന്നു. സൈനികർക്ക് വൺ റാങ്ക് വൺ പെൻഷൻ അനുവദിക്കാനും വിമുക്തഭടന്മാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനോ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നെങ്കിൽ തയ്യാറാകുമായിരുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2004-ൽ കോൺഗ്രസ് ഭരണത്തിൽ വന്നപ്പോൾ ആന്ധ്രയിൽ പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്കുളള സംവരണം വെട്ടിക്കുറച്ച് മുസ്ലീം സമുദായത്തിന് നൽകുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യം മുഴുവനായും ഇത് നടപ്പിലാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. 2004 നും 2010 നും ഇടയിൽ നാല് തവണയാണ് ആന്ധ്രാപ്രദേശിൽ മുസ്ലീം സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ നിയമ തടസ്സങ്ങൾ കാരണം നടപ്പിലാക്കാൻ സാധിച്ചില്ല. ഭരണഘടന പോലും ഇതിന് എതിരാണ്. ബാബാ സാഹിബ് ദളിതർക്കും പിന്നോക്കക്കാർക്കും വനവാസികൾക്കും നൽകിയ സംവരണാവകാശം ഇല്ലാതാക്കാനാണ് കോൺഗ്രസ് ആഗ്രഹിച്ചത്.

മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് സംവരണം നൽകാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ ദളിതർക്കും പിന്നോക്കക്കാർക്കും വനവാസികൾക്കുമുള്ള സംവരണം അവസാനിപ്പിക്കാനോ മതത്തിന്റെ പേരിൽ സംവരണത്തെ വിഭജിക്കാനോ അനുവദിക്കില്ലെന്നും ഉറപ്പുതരുന്നതായും ഇതാണ് മോദിയുടെ ഗ്യാരന്റി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: primeministerNarendra ModiCongress
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies