നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും വിവാഹിതരായത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തിൽ നടന്ന താലികെട്ട് ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് വടക്കാഞ്ചേരിയിൽ നടന്ന വിവാഹ സൽക്കാരത്തിൽ നിരവധി താരങ്ങൾ നവദമ്പതികൾക്ക് ആശംസകളുമായി എത്തി.
നടൻ ഗോവിന്ദ് പത്മസൂര്യ ഭാര്യയും നടിയുമായ ഗോപിക അനിൽ, സൈജു കുറുപ്പ്, നടിമാരായ കലാരഞ്ജിനി, മാല പാർവ്വതി, ഇർഷാദ്, ജയസൂര്യ, ആസിഫ് അലി, തിരക്കഥാകൃത്തായ അഭിലാഷ് പിള്ള, അതിഥി രവി, സിജു വിൽസൺ, സണ്ണി വെയ്ൻ, സംവിധായകൻ അഖിൽ സത്യൻ, അപർണ ബാലമുരളി എന്നിവർ ആശംസകളുമായി എത്തി.
മനോഹരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ചിത്രത്തിന് ശേഷമാണ് പ്രണയത്തിലായത്.
മഞ്ഞുമ്മൽ ബോയ്‌സ് ആണ് ദീപക്ക് അഭിനയിച്ച ഏറ്റവും ഒടുവിലെ ചിത്രം. വിവാഹത്തിന് മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ താരങ്ങളും ഒരുമിച്ചെത്തി നവദമ്പതിമാർക്ക് ആശംസകൾ അറിയിച്ചു. ഒപ്പം യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സും ഇരുവർക്കും ആശംസകൾ അറിയിക്കാനായി എത്തി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, നടിമാരായ തൻവി, ആത്മേയ എന്നിവരും പങ്കെടുത്തു.















