കാലിഫോർണിയയിലെ ജൈന ക്ഷേത്രം സന്ദർശിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു

Published by
Janam Web Desk

വാഷിംഗ്ടൺ: കാലിഫോർണിയയിലെ ജൈനക്ഷേത്രം സന്ദർശിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു. കമ്മ്യൂണിറ്റി നേതാവ് അജയ് ഭൂട്ടോറിയ, ഡൊമസ്റ്റിക് ഔട്ട്റീച്ച് സീനിയർ അഡൈ്വസർ ജെന്നിഫർ മില്ലർ, അസിസ്റ്റന്റ് സെക്രട്ടറിയുടെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സ്‌പെഷ്യലിസ്റ്റ് മരിസ മൊറേൽസ് എന്നിവരും അദ്ദഹത്തെ അനുഗമിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. ക്ഷേത്ര സന്ദർശനത്തിന് ശേഷം ക്ഷേത്ര ഭാരവാഹികളും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. ജൈന മതത്തെ കുറിച്ചും അവയുടെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ഇവർ ഉദ്യോഗസ്ഥരുമായി പങ്കുവച്ചു.

ലോസ് ഏഞ്ചൽസിലും യുഎസിലെ മറ്റ് ഭാഗങ്ങളിലും ഇന്ത്യയിലും നൈജീരിയയിലുമെല്ലാം ജൈനക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു.

യുഎസിലെ ജൈന സമൂഹത്തിന്റെ ആത്മീയ സാംസ്‌കാരിക കേന്ദ്രമാണ് ദക്ഷിണ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രം. അനുകമ്പ, അഹിംസ, നിസ്വാർത്ഥത എന്നീ മൂല്യങ്ങളെ അവർ പ്രോത്സാഹിപ്പിക്കുന്നു. ക്ഷേത്ര ആരാധനക്കും പഠനത്തിനും സാമൂഹിക സേവനത്തിനും അവർ ഇടം നൽകുന്നു.

കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസ നിയമനങ്ങളിലെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകളും ക്ഷേത്ര അധികൃതർ പങ്കുവച്ചു.

 

 

Share
Leave a Comment