മുംബൈ: മുംബൈയിൽ ത്രിദിന കഥകളി മഹോത്സവം സംഘടിപ്പിക്കുന്നു. ശൈലജ നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാല്പത്തെനീശ്വരം കലാകേന്ദ്രം ചേർത്തലയാണ് കഥകളി മഹോത്സവം അവതരിപ്പിക്കുന്നത്.
കുചേലവൃത്തം, പ്രഹ്ലാദചരിതം, കിരാതം എന്നീ കഥകളാണ് അവതരിപ്പിക്കുക. മെയ് 17, 18,19 ദിവസങ്ങളിലാണ് പരിപാടി. വൈകുന്നേരം 7.30 മുതൽ ബാന്ദ്രയിലെ രംഗ്ശാരദ ഓഡിറ്റോറിയത്തിലാണ് കഥകളി അരങ്ങേറുക. ടിക്കറ്റുകൾക്ക് 9892248631 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.















