ഡൽഹി: ഋഷഭ് പന്തിന്റെ മടങ്ങി വരവിനാണ് ഇന്നലെ ഗുജറാത്തിനെതിരായ മത്സരം സാക്ഷ്യം വഹിച്ചത്. 43 പന്തിൽ അഞ്ച് ഫോറും എട്ട് സിക്‌സും ഉൾപ്പെടെ 88 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്‌സാണ് ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ ഐപിഎൽ ക്യാമറമാന് പരിക്കേറ്റു. ഇയാളോട് ക്ഷമ ചോദിക്കുകയും സുഖം പ്രാപിക്കാൻ പറയുകയും ചെയ്യുന്ന പന്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
One of the camerapersons from our BCCI Production Crew got hit during the #DCvGT match.
Rishabh Pant – Delhi Capitals’ captain and Player of the Match – has a special message for the cameraperson. #TATAIPL | @DelhiCapitals | @RishabhPant17 pic.twitter.com/wpziGSkafJ
— IndianPremierLeague (@IPL) April 24, 2024
“>
മത്സരത്തിന്റെ അവസാന ഓവറിലാണ് സംഭവം. മോഹിത് ശർമ്മ എറിഞ്ഞ പന്തിൽ സിക്‌സർ പറത്തുന്നതിനിടെയാണ് ഐപിഎൽ ക്യാമറമാന് പരിക്കേറ്റത്. മത്സര ശേഷം പരിശീലകൻ റിക്കി പോണ്ടിംഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്. പരിക്കേറ്റയാൾ അവിടെയുണ്ടെന്ന് റിക്കി പോണ്ടിംഗ് ചൂണ്ടിക്കാട്ടി ‘ക്ഷമിക്കണം ദേബാശിഷ് ഭായ്, മനപൂർവ്വം ചെയ്തതല്ല, തനിക്ക് തെറ്റുപറ്റിയതാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നാണ് പന്ത് പറഞ്ഞത്.
ടി20 ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഇടംപിടിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഐപിഎല്ലിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതാണ് താരം. 48.86 ശരാശരിയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 386 റൺസാണ് പന്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.