എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യയോടൊപ്പമാണ് മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. പ്രവർത്തകാരും താരത്തോടൊപ്പമുണ്ടായിരുന്നു.
ഏത് തെരഞ്ഞെടുപ്പിലും മുടങ്ങാതെ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന സെലിബ്രിറ്റിയാണ് മമ്മൂട്ടി. ഉച്ചയ്‌ക്ക് മുൻപ് മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തുമെന്ന വിവരത്തെ തുടർന്ന് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ബൂത്തിന് പുറത്ത് കാത്തുനിന്നിരുന്നു. ഏറെ വൈകി മൂന്ന് മണിയോടെയാണ് താരം എത്തിയത്. ദുൽഖർ സൽമാന് പനംമ്പള്ളിയിലാണ് വോട്ട്.
നിരവധി സിനിമാ താരങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴയിൽ ഫഹദ് ഫാസിലും ആസിഫ് അലിയും വോട്ട് ചെയ്യാനെത്തി. ലാൽ ജോസ്, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, ഫാസിൽ, അന്നാ രാജൻ, അഹാന കൃഷ്ണ, ആശാ ശരത് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയിരുന്നു.















