തടവിലായിരുന്നപ്പോൾ ഹമാസ് ഭീകരറിൽ നിന്നുണ്ടായ വിചിത്ര അനുഭവത്തെക്കുറിച്ച് ഓർമിച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോഗ വീസ് ആണ് അനുഭവങ്ങൾ പങ്കുവച്ചത്. 50 ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോയ ഇവരെ ഹമാസ് ഭീകരർ മോചിപ്പിച്ചത്.ഇതിലൊരു ഹമാസ് ഭീകരൻ തനിക്ക് മോതിരം നൽകുകയും വിവാഹം കഴിക്കാൻ താത്പ്പര്യം പ്രകടിപ്പിക്കുയും ചെയ്തു. തനിക്കൊപ്പം കുട്ടികൾ വേണമെന്നും ആവശ്യപ്പെട്ടു. വെടിയേറ്റ് മരിക്കാൻ വയ്യാത്തതിനാൽ ഞാൻ ചിരി അഭിനയിച്ചു-നോഗ പറഞ്ഞു.
‘വീട്ടിൽ നിന്നാണ് നോഗയെയും മാതാവിനെയും തട്ടിക്കൊണ്ടുപോയത്. ആരെയോക്കെ മോചിപ്പിച്ചാലും തന്നെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീകരൻ പറഞ്ഞതായും നോഗ വ്യക്തമാക്കി. 50 ദിവസം അയാൾക്കൊപ്പമാണ് കഴിയേണ്ടിവന്നത്. ഒക്‌ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ഭീകരർ ഇസ്രയേലിൽ ആക്രമണം നടത്തുമ്പോൾ നോഗ കിബ്ബട്ട്സ് ബീരിയിലെ വീട്ടിൽ മാതാപിതാക്കളോടൊപ്പമായിരുന്നു.
അവളുടെ പിതാവ്, ഇലൻ(56) കിബ്ബട്ട്സ് എമർജൻസി സ്ക്വാഡിൽ ചേരാൻ വീട് വിട്ടെങ്കിലും പിന്നീട് മടങ്ങിവന്നില്ല. പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം ഗാസയിലേക്ക് കൊണ്ടുപോയതായും. അമ്മ ഷിരിയെയും അവർ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം തങ്ങൾക്ക് ഒരുമിക്കാൻ സാധിച്ചു. വീടുകൾ മാറികൊണ്ടിരുന്നപ്പോൾ ഭീകരരുടെ ഭാര്യമാരെന്ന് വരുത്താൻ അവർ ഹിജാബ് ധരിപ്പിച്ചാണ് കൊണ്ടുപോയിരുന്നത്”—-യുവതി പറഞ്ഞു.
‘അവരുടെ സ്വഭാവം മിനിട്ടുകൾക്കുള്ളിൽ മാറും.വെടിവയ്‌ക്കാതിരിക്കാൻ അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ എന്നു കരുതി. ഒരു മിനിറ്റ് അവർ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചിരിക്കുമെങ്കിൽ തൊട്ടടുത്ത നിമിഷം തോക്കുമായി വരും. നിങ്ങൾ എപ്പോഴും അവരെ പ്രീതിപ്പെടുത്തണം”,-നോഗ പറഞ്ഞു.