പാലക്കാട്: സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം പോളിംഗ് ബൂത്തിലെത്തിയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗിന് ശേഷം സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേർന്നാണ് താരം മടങ്ങിയത്. മാദ്ധ്യമപ്രവർത്തകരോട് പ്രതിക്കാൻ താരം തയാറായിരുന്നില്ല. വൈകിട്ട് അഞ്ചരക്കാണ് പോളിംഗ് ബൂത്തിലെത്തിയത്.
മമ്മൂട്ടിയും ജഗദീഷും ദിലീപും ഉൾപ്പെടെ നിരവധി താരങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ചിലർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ മടങ്ങുകയും ചിലർ പ്രതികരിക്കുകയും ചെയ്തു. നിലവിലെ സർക്കാർ തന്നെ തുടരണമെന്നും വികസനമാണ് രാജ്യത്ത് വേണ്ടതെന്നും വോട്ട് ചെയ്ത ശേഷം ചിലർ പ്രതികരിച്ചു.
നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയതെന്നും
വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഏറ്റവും മികച്ച വിജയമുണ്ടാകട്ടെയെന്നും നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആറ് മണി കഴിഞ്ഞും സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണുള്ളത്. നിലവിൽ 69.4 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പലയിടത്തും വോട്ടിംഗ് തുടരുന്നതിനാൽ അന്തിമ കണക്കിൽ മാറ്റം വരുന്നതായിരിക്കും. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിലും ഏറ്റവും കുറവ് പൊന്നാനിയിലുമാണ് രേഖപ്പെടുത്തിയത്.















