തിരുവനന്തപുരം: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ കുറവ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി ഏറെ വൈകി അവസാനിച്ചിട്ടും പോയ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.ഇതുവരെ ലഭിച്ച കണക്ക് പ്രകാരം 70.35% ആണ് ഇത്തവണത്തെ പോളിംഗ്. കനത്ത ചൂടാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. താരതമ്യേന സമധാനപരമായ വോട്ടെടുപ്പായിരുന്നു സംസ്ഥാനത്ത് നടന്നത്. ഇതുവരെ ലഭിച്ച കണക്ക് പ്രകാരം 70.35% ആണ് ഇത്തവണത്തെ പോളിംഗ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പേളിംഗ് 77. 84 ശതമാനമായിരുന്നു. .
കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 75.32. 63.32 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ഏറ്റവും പിന്നിൽ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്തെ 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം
കേരളം: 70.35%
മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം: 66.43%
ആറ്റിങ്ങൽ- 69.4%
കൊല്ലം- 67.97%
പത്തനംതിട്ട- 63.35%
മാവേലിക്കര- 65.88%
ആലപ്പുഴ- 74.37%
കോട്ടയം- 65.59%
ഇടുക്കി- 66.43%
എറണാകുളം- 68.1%
ചാലക്കുടി-71.68%
തൃശൂർ- 72.2%
ആലത്തൂർ-72.85%
പാലക്കാട്- 72.68%
പൊന്നാനി- 67.93%
മലപ്പുറം- 71.68%
കോഴിക്കോട്- 73.34%
വയനാട്- 72.92%
വടകര-73.36%
കണ്ണൂർ- 75.74%
കാസർകോട്-74.63%