കോഴിക്കോട് : കോഴിക്കോട് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചത് കർണ്ണാടക സ്വദേശിയാണെന്നാണ് വിവരം. ആളെ തിരിച്ചറിയാനായിട്ടില്ല.
ഇന്ന് പുലർച്ചെ 2.30 ഓടെ യായിരുന്നു സംഭവം. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് സർവീസ് നടത്തുന്ന കോഹിനൂർ എന്ന ബസ്സാണ് അപകടത്തിൽപെട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.















