ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ പൊട്ടി തകർന്ന പാകിസ്താന് ആരാധകരുടെ പരിഹാസം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യുസിലൻഡ് മുന്നിലാണ്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തിൽ നാലു റൺസിനായിരുന്നു പാകിസ്താന്റെ തോൽവി. ഇതിന് പിന്നാലെ ആരാധകർ ഗാലറിയിൽ പൊട്ടിക്കരയുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. പ്രമുഖർ ഐപിഎൽ കളിക്കുന്നതിനാൽ പാകിസ്താനിൽ പോയത് ന്യുസിലൻഡിന്റെ രണ്ടാം നിരയാണ്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യുസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളു. 61 റൺസെടുത്ത ഫഖർ സമാൻ മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്. നായകൻ ബാബർ അഞ്ചു റൺസെടുത്ത് പുറത്തായി.
വില്യം ഔര്‍ക്കെ മൂന്നു വിക്കറ്റെടുത്തു. നേരത്തെ കിവിസ് നിരയിൽ ടിം റോബിൻസണും ഡീൻ ഫോക്സ് ക്രോഫ്റ്റും മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ന് രാത്രി എട്ടിന് ഇതേ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് അവസാന മത്സരം. നേരത്തെ കായിക ക്ഷമത ഇല്ലെന്ന പേരിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പിസിബി സൈനിക പരിശീലനത്തിന് അയച്ചിരുന്നു. കൂടാതെ ക്യാപ്റ്റനായിരുന്ന ഷഹീൻ ഷാ അഫ്രീദിയെ പുറത്താക്കി ബാബറിനെ നായകനാക്കുകയും ചെയ്തിരുന്നു.
A nail-biter in Lahore! New Zealand secures a 2-1 lead in the series.
.
.#PAKvNZ #FanCode #CricketTwitter pic.twitter.com/YeNgacZRCQ— FanCode (@FanCode) April 26, 2024
“>