പാകിസതാൻ നായകൻ ബാബർ അസമിനെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് പാകിസ്താൻ മുൻ താരം മൊഹമ്മദ് ഹഫീസ്.പുതിയ കാലഘട്ടത്തിലെ മികച്ച ബാറ്റർമാരെന്ന് വിലയിരുത്തപ്പെടുന്ന ഇരുവരെയും ആരാധകർ താരതമ്യം ചെയ്യുന്നത് പതിവാണ്. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ കോലിയുടെ റെക്കോർഡുകൾ മറികടക്കുന്നത് ബാബറിനെ സംബന്ധിച്ച് ബാലികേറാ മലയാണ്.16 വർഷത്തെ കരിയറിൽ കോലി 26,733 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഇതിൽ 80 സെഞ്ച്വറിയും 139 അർദ്ധശകവുമുണ്ട്.
ഇക്കാര്യത്തിലാണ് പാകിസ്താന്റെ മുൻ നായകൻ നിലപാട് വ്യക്തമാക്കിയത്. ‘ അവിടെ ഒരു താരതമ്യത്തിന്റെ കാര്യം ആവശ്യമില്ല.രണ്ടുപേരും മികച്ചവരാണ്. ടീം ഇന്ത്യക്ക് വിരാട് കോലിയുടെ സംഭാവന വളരെ വലുതാണ് അദ്ദേഹം ടീമിന് പുറത്തെടുക്കുന്ന പ്രകടനവും പ്രശംസനീയം. ബാബർ പാകിസ്താന് വേണ്ടി നല്ല പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്. എന്നാൽ കോലിയുമായി താരതമ്യം ചെയ്യപ്പെടാൻ ബാബർ ഇനിയും ദൂരങ്ങൾ താണ്ടണം”.- മുൻ താരം പാകിസ്താൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“There is no comparison between Babar Azam and Virat Kohli” : Mohammad Hafeez pic.twitter.com/bjmdgIQtLD
— Arfa Feroz Zake (@ArfaSays_) April 26, 2024
“>