നായകൻ കെ എൽ രാഹുലും ദീപക് ഹൂഡയും തകർത്തടിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാഹുലും സംഘവും നേടിയത്. കെ.എൽ. രാഹുൽ (76), ദീപക് ഹൂഡ (50) എന്നിവരുടെ മികച്ച പ്രകടനമാണ് ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്‌ത്തി.
രണ്ട് ഓവറിൽ 11 റൺസെടുക്കുമ്പോഴേയ്‌ക്കും ഓപ്പണർ ക്വിന്റൺ ഡികോക്ക്(8), മാർക്കസ് സ്റ്റോയ്‌നിസ്(0) എന്നിവരുടെ വിക്കറ്റ് ലക്‌നൗവിന് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലൊന്നിച്ച രാഹുൽ -ഹൂഡ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ലക്‌നൗവിന്റെ സ്‌കോർ ബോർഡ് കുതിക്കാൻ കാരണമായത്. 115 റൺസാണ് ഇരുവരും ചേർന്ന് ലക്‌നൗവിനായി നേടിയത്.
പുറത്താകാതെ നിന്ന ആയുഷ് ബദോനി(18), ക്രുണാൽ പാണ്ഡ്യ(15 ) എന്നിവരും ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ നേടാൻ സഹായിച്ചു. നിക്കോളാസ് പൂരാനും (11) നിരാശപ്പെടുത്തി. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്‌ത്തി. ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.