ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ.എൽ രാഹുൽ. ഓപ്പണറെന്ന നിലയിൽ 4000 റൺസെന്ന നാഴികക്കല്ലാണ് രാഹുൽ പിന്നിട്ടത്. ശിഖർ ധവാൻ (6362), ഡേവിഡ് വാർണർ (5909), ക്രിസ് ഗെയ്ൽ (4480), വിരാട് കോലി (4041) എന്നിവർക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് രാഹുൽ. മാത്രമല്ല, ഐപിഎലിൽ ഓപ്പൺ ചെയ്തിട്ടുള്ള ബാറ്റർമാരിൽ മികച്ച ശരാശരിയും (50.12) രാഹുലിന്റെ പേരിലാണ്.
രാജസ്ഥാനെതിരായ മത്സരത്തിലാണ് രാഹുൽ കരിയറിലെ അവിസ്മരണീയ നേട്ടം മറികടന്നത്. 48 പന്തിൽ നിന്ന് 76 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 8 ബൗണ്ടറിയും 2 സിക്‌സും ഉൾപ്പെടുന്നതാണ് ഇന്നിംഗ്‌സ്. അടിത്തറ തകർന്നിട്ടും രാഹുലിന്റെ മികച്ച പ്രകടനമാണ് ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
അടിത്തറ തകർന്നിട്ടും കെ.എൽ രാഹുലിന്റെ മികച്ച പ്രകടനമാണ് രാജസ്ഥാനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 48 പന്തിൽ നിന്ന് 76 റൺസാണ് രാഹുലിന്റെ പന്തിൽ നിന്ന് പിറന്നത്. 8 ബൗണ്ടറിയും 2 സിക്‌സും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്.
ഓപ്പണർ ക്വിന്റൺ ഡികോക്ക്(8), മാർക്കസ് സ്റ്റോയ്‌നിസ്(0) എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ലക്‌നൗവിന് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലൊന്നിച്ച രാഹുൽ – ദീപക് ഹൂഡ സഖ്യമാണ് ലക്‌നൗ സ്‌കോർ ബോർഡിന് കരുത്തായത്.