ഷിംല: വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ബസ് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഷിംലയിലേക്ക് പോവുകയായിരുന്ന ബസും അവിടെ നിന്ന് തിരികെ വരികയായിരുന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്.
ബസിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.