ഹൈദരാബാദ് : വിവാഹത്തിനായി മതം മാറിയ മലയാളി തിരികെ ഹിന്ദുമതത്തിലേയ്ക്ക് . 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനത്തിന്റെ തലവനായ മോഹനചന്ദ്രന് സ്വന്തം മതത്തിലേക്ക് തന്നെ മടങ്ങിയെത്തിയത് .
2006ലാണ് പ്രത്യേക സാഹചര്യത്തില്‍ തിരുവനന്തപുരം സ്വദേശിയായ മോഹന ചന്ദ്രന് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മതം മാറിയത്. 17 വര്‍ഷത്തിനിടെ 11 വര്‍ഷം ദുബായില്‍ ആയിരുന്നു. നിലവിൽ ദമ്പതികള്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നത്.
മതം മാറിയെങ്കിലും ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കാനും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാനും മോഹനചന്ദ്രൻ സമയം കണ്ടെത്തിയിരുന്നു. മനസില്‍ എന്നും ഹിന്ദുമതത്തെ കുറിച്ചുള്ള അഭിമാനവും നിലനിന്നിരുന്നു. സ്വന്തം മതത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന ഭർത്താവിന്റെ ആഗ്രഹത്തെ ഭാര്യയും പിന്തുണച്ചു.
തുടര്‍ന്ന് മോഹന ചന്ദ്രന് ശനിയാഴ്ച ഹൈദരാബാദിലെ സൈദാബാദിലുളള ആര്യസമാജത്തിലെത്തി. പുരോഹിതന്റെ മാര്‍ഗനിര്‍ദേശപ്രകാരം അദ്ദേഹവും കുടുംബവും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. ഒപ്പം നിന്ന തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.