അർദ്ധരാത്രിയിൽ നിരവധി പേർ യാത്ര ചെയ്യുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു നഗരത്തിന്റെ അധികാരം കിട്ടിയപ്പോൾ ഇത്രമാത്രം അഹങ്കാരം കാണിക്കുന്നുവെങ്കിൽ ഇന്ത്യ ഇടതുപക്ഷം ഭരിച്ചാൽ കിംഗ് ജോംഗ് ഉന്നിനെക്കാൾ വലിയ ഏകാധിപതികളാവും രാജ്യത്ത് ഉണ്ടാകാൻ പോകുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളം സിപിഎമ്മിന് തീറെഴുതി കൊടുത്തത് പോലെയാണ് പലരുടെയും ധാരണയെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ആളുകളാണ് കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നത്. അത്തരത്തിലൊരു വാഹനത്തിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ആരാഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പി. ശ്യാംരാജ് രൂക്ഷവിമർശനം ഉന്നയിച്ചത്.
തിരുവനന്തപുരം മേയർ കൈ ചൂണ്ടി നിൽക്കുന്നത് ആരുടെയെങ്കിലും അവകാശം നേടിയെടുക്കാൻ വേണ്ടിയല്ല, പണിയെടുക്കുന്ന കെഎസ്ആർടിസി തൊഴിലാളിയെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ്. മേയർതമ്പുരാട്ടിയുടെയും, ഭർത്താവ് എംഎൽഎ തമ്പുരാന്റെയും രഥത്തിന് സൈഡ് നൽകിയില്ലെന്നുള്ളതാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെയുള്ള ആരോപണം. ആ ആരോപണം തെറ്റാണെങ്കിലും ശരിയാണെങ്കിലും നിരവധി ആളുകൾ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആരാണ് അധികാരം നൽകിയത്?- പി. ശ്യാംരാജ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം..















