ടി20 ലോകകപ്പിന് ആദ്യം ടീമിനെ പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലൻഡ്. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. വിൻ്റേജ് ലുക്കുള്ള ജഴ്സി 1990 കിറ്റിനെ അനുസ്മരിപ്പിക്കുന്നതാണ്. ഗുജറാത്ത് ടൈറ്റൻസ് താരം കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് നാലുപേർ ഉൾപ്പെട്ടപ്പോൾ വമ്പനടിക്കാരായ ഫിൻ അലനും ഗ്ലെൻ ഫിലിപ്പും ഇടംപിടിച്ചു. ചെന്നൈയിൽ നിന്ന് രചിൻ രവീന്ദ്ര,മിച്ചൽ സാന്റ്നർ,ഡാരിൽ മിച്ചൽ,ഡെവോൺ കോൺവെ എന്നിവരും സ്ക്വാഡിലുണ്ട്. ലക്നൗ പേസർ മാറ്റ് ഹെൻറിയും വെറ്ററൻ താരം ടിം സൗത്തിയും ആർ.സി.ബിയുടെ ലോക്കി ഫെർഗൂസണുമാണ് പേസ് നിരയിൽ അണിനിരക്കുന്നത്.
വിൻഡീസ്,അഫ്ഗാനിസ്ഥാൻ,പപ്പുവ ന്യൂഗിനി,ഉഗാണ്ട എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കിവിസ്. 2021 ൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോൽക്കുകയായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്ക അവരുടെ ലോകകപ്പ് ജഴ്സി പുറത്തിറക്കി. ബംഗ്ലാദേശ്,ശ്രീലങ്ക,നേപ്പാൾ,നെതർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു.
Time to suit up with for the 2024 ICC Men’s T20 World Cup! 🌍🏆
Pre-order yours now at https://t.co/8negrpzQjf and brace yourselves as our Proteas Men’s team lights up the global stage with some out-of-this-world performances!🏏💫
Replica jerseys will be available from 15 May… pic.twitter.com/37SDLZ1jGG
— Proteas Men (@ProteasMenCSA) April 28, 2024
“>