നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അണിനിരന്ന റൊമാൻ്റിക്-കോമഡി ചിത്രമാണ് ‘കാത് വാകുല രണ്ട് കാതൽ’. ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടംനേടിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം പുറത്തിറങ്ങി രണ്ട് വർഷം തികഞ്ഞയുന്നതിന്റെ ആഘോഷ വേളയിൽ സിനിമയുടെ സംവിധായകൻ വിഘ്നേഷ് ശിവൻ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ‘ടൂ ടുടു…’ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവടുവക്കുന്നത്.
ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും വിഘ്നേഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നയൻതാരയെ കുറിച്ചും വിഘ്നേഷ് കുറിച്ചിരുന്നു. നിന്റെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഈ സിനിമ സാധ്യമായതെന്നും എന്റെ കൺമണിയോട് എപ്പോഴും നന്ദിയുണ്ടെന്നും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചിത്രത്തിലെ പ്രകടനത്തിന് വിജയ് സേതുപതിക്കും ഖദീജയുടെ കഥാപാത്രം മനോഹരമാക്കിയതിന് സമന്തക്കും വിഘ്നേഷ് നന്ദി അറിയിച്ചു. ചിത്രത്തിലെ അതി മനോഹരമായ ഗാനങ്ങൾ ഒരുക്കിയത് അനിരുദ്ധ് രവിചന്ദറായിരുന്നു. കൺമണി, ഖദീജ, റാംബോ എന്നീ മൂന്ന് പേരുടെ കഥ പറയുന്നതാണ് ചിത്രം. വിഘ്നേഷും വിജയ് സേതുപതിയും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമായിയിരുന്നു ഇത്. നയൻതാര നായികയായെത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.
View this post on Instagram