ബെംഗളൂരു: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ബിജെപിയെ പിന്തുണയ്ക്കാൻ ബാഗൽകോട്ട് ഒരുങ്ങുന്നുവെന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്.

ഊഷ്മള സ്വീകരണം നൽകിയാണ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ ബാഗൽകോട്ടിലേക്ക് സ്വാഗതം ചെയ്തത്. രാംലല്ലയുടെ ചിത്രം നൽകികൊണ്ടായിരുന്നു പ്രധാനമന്ത്രിയെ വേദിയിലേക്ക് വരവേറ്റത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ കാണുന്നതിനും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കുന്നതിനും സദസിൽ തടിച്ചുകൂടിയിരുന്നു. വലിയ സദസിൽ ‘ജയ് മോദിജി’ എന്ന ആരവം മുഴങ്ങി.

പിന്നാക്ക വിഭാഗങ്ങളെ ഉപയോഗിച്ച് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കാൻ നോക്കുന്ന കോൺഗ്രസിന്റെ ദുഷിച്ച ചിന്തകളെ ബിജെപി ശക്തമായി എതിർക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കോൺഗ്രസ് അധികാരത്തിലേറിയതോടെ വിപത്തുകൾ വന്നുവെന്നും കർണാടക മതമൗലികവാദികളുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി ബാഗൽകോട്ടിൽ സംഘടിപ്പിച്ച റാലിയിൽ പറഞ്ഞു.
















