പാട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിന് പിന്നാലെയാണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം വീണ്ടെടുത്തതും വലിയൊരു അപകടം ഒഴിവാക്കിയതും. ബീഹാറിലെ ബെഗുസാരായിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയതായിരുന്നു അമിത് ഷാ.
ടേക്ക് ഓഫിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടമായി, വലത്തോട്ട് ചരിയുകയും നിലത്തിടിക്കേണ്ട സ്ഥിതിലാവുകയും ചെയ്തു. എന്നാൽ നിയന്ത്രണം വീണ്ടെടുത്ത പൈലറ്റ് ഹെലികോപ്റ്ററിനെ സഞ്ചാര പാഥയിലേക്ക് തിരികെയെത്തിച്ചു. ശേഷം പറയുന്നയർന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടു.