ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോൾ ബിഗ് ഹിറ്റർ ദുബെയും ഉൾപ്പെടുത്തി. വെറ്ററൻ താരം വിരാട് കോലിയും ടീമിലുണ്ട്.
15 പേരുടെ സ്ക്വാഡാണ് പ്രഖ്യാപിച്ചത്. നാലുപേരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും സ്പിന്നർമാരായി ഉൾപ്പെട്ടപ്പോൾ അർഷദീപ് സിംഗ്, ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാർ. കെ.എൽ രാഹുലിനെ പരിഗണിച്ചില്ല.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ , ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്.
റിസർവ് താരങ്ങൾ – ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ