ഇസ്രായേലി സർക്കാരിനോടും ജൂതരോടുമുള്ള വിരോധം വിദ്വേഷ പരാമർശത്തിലൂടെ അവതരിപ്പിച്ച പാലസ്തീൻ അനുകൂലിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിൽ വച്ച് നടന്ന ഹമാസ് അനുകൂല റാലിക്കിടെയായിരുന്നു ഒരു പാശ്ചാത്യ വൃദ്ധ വിദ്വേഷ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാൻകോവറിൽ വച്ച് നടന്ന പ്രതിഷേധ റാലി വലിയ ചർച്ചയായതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുത്ത വനിതയുടെ വിവാദ പരാമർശത്തിന്റെ വീഡിയോ പുറത്തുവരുന്നത്.
Pro-Hamas "protester" at @PennState says:
"Jewish women are way too ugly to be raped," referring to Hamas' systematic sexual violence on Oct 7.
This is America in 2024.pic.twitter.com/DNC28x8Zgr
— Shelley G (@ShelleyGldschmt) April 30, 2024
“ബലാത്സംഗം ചെയ്യപ്പെടാൻ പോലും കൊള്ളാത്തവരാണ് ജൂതസ്ത്രീകൾ, അത്രയും വൃത്തികെട്ടവരാണ്” എന്നായിരുന്നു പാലസ്തീൻ അനുകൂലിയായ വയോധികയുടെ വാക്കുകൾ. ഗർഭനിരോധന ഉറ ഉപയോഗിച്ചിട്ടാണെങ്കിൽ വലിയ കുഴപ്പമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുന്നിൽ ജൂതസ്ത്രീ നിൽക്കുമ്പോഴായിരുന്നു അങ്ങേയറ്റം വിദ്വേഷം നിറഞ്ഞ പ്രയോഗം പാലസ്തീൻ അനുകൂലി പ്രയോഗിച്ചത്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനിടെ ഇസ്രായേലിലെ നിരവധി ജൂത സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹമാസ് അനുകൂലിയായ സ്ത്രീ വിവാദപരാമർശം നടത്തിയത്.
കാലിഫോർണിയയിലെ UCLA കാമ്പസിൽ വച്ച് നടന്ന മറ്റൊരു ഹമാസ് അനുകൂല റാലിക്കിടെ ജൂത യുവതിയെ മർദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അഞ്ച് പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. തലപൊട്ടി ചോരയൊഴുകുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
A young Jewish woman was beaten unconscious by pro-Hamas students at the UCLA campus in California today.
Will mainstream media tell their viewers and readers about it? Or do we have to do all the work here on X?
Via @mihaschw pic.twitter.com/IMRCbLnS9U
— Visegrád 24 (@visegrad24) April 30, 2024