തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ കുട്ടികളുടെ പരിശീലനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. നാദസ്വരം, തകിൽ, അഷ്ടപദി, ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ എന്നീ എട്ട് വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഹിന്ദുക്കളായ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുക.
ഗുരുകുല സമ്പ്രദായത്തിലാണ് പഠനം നൽകുന്നത്. പരിശീലന കാലത്ത് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. 12 നും 15 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കാണ് അവസരം. ഏഴാം ക്ലാസ് പാസായിരിക്കണം. മൂന്നുവർഷമാണ് പരിശീലന കാലാവധി. കുട്ടിയുടെ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ 15 .05 .2024 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ- 680101 എന്ന വിലാസത്തിൽ അയക്കണം.