മകന് ടി20 ലോകകപ്പ് ടീമിലെ പ്രധാന സ്ക്വാഡിൽ ഇടംപിടിക്കാനാകാത്തതിലെ വിഷമം പ്രകടമാക്കി റിങ്കു സിംഗിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചത്. 15 അംഗ പ്രാഥമിക സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന റിങ്കു സിംഗ് റിസർവ് താരമായി ടീമിനൊപ്പം ലോകകപ്പിന് പോകും. ആർക്കെങ്കിലും പരിക്കേറ്റാൽ 26-കാരനെ ടീമിലേക്ക് പരിഗണിക്കും.
അവൻ ഹൃദയം തകർന്ന വേദനയിലാണ്. അമ്മയെ വിളിച്ചപ്പോൾ സ്ക്വാഡിൽ ഇടംപിടിക്കാത്ത കാര്യം അവൻ അറിയിച്ചു. അവന് വേണ്ടി ഞങ്ങൾ പടക്കങ്ങളൊക്കെ വാങ്ങിയിട്ടുണ്ടായിരുന്നു. അവൻ തീർച്ചയായും സ്ക്വാഡിൽ ഉണ്ടാവുമെന്ന് നമ്മൾ കരുതിയിരുന്നത്. അവന് നല്ല വിഷമമുണ്ട്.– ഖാൻചന്ദ്ര സിംഗ് ന്യൂസ് 24 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. റിങ്കുവിനൊപ്പം ശുഭ്മാൻ ഗിൽ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് റിസർവ് ബെഞ്ചിലുള്ളത്.
A heartbreaking video. 💔
Rinku Singh’s father talking about the exclusion of Rinku from the main squad. pic.twitter.com/Q2MuBmx2rp
— Mufaddal Vohra (@mufaddal_vohra) May 1, 2024
“>