ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ ആരതി ഉഴിഞ്ഞ് തൊഴുതു വങ്ങുന്ന രാഷ്‌ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസും മറ്റു പുരോഹിതന്മാരും രാഷ്‌ട്രപതിക്കൊപ്പമുണ്ടായിരുന്നു.
രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി രാഷ്‌ട്രപതി പ്രാർത്ഥനകൾ നടത്തിയിരുന്നു. തുടർന്ന് സരയു നദീതീരത്തെ ആരതിയിലും പങ്കെടുത്തു. അയോദ്ധ്യയിലെത്തിയ രാഷ്‌ട്രപതിയെ ഗവർണർ ആനന്ദി ബെൻ പട്ടേലാണ് സ്വീകരിച്ചത്.
#WATCH | President Droupadi Murmu offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh’s Ayodhya. pic.twitter.com/SMHeNBn0J6
— ANI (@ANI) May 1, 2024
“>
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉൾപ്പെടെ രാഷ്‌ട്രപതിയുടെ അസാന്നിദ്ധ്യം പ്രതിപക്ഷം രാഷ്‌ട്രീയ വിവാദമാക്കുന്നതിനിടെയാണ് ദ്രൗപദി മുർമു രാംലല്ലയുടെ അനുഗ്രഹം തേടിയെത്തിയത്. ഗോത്ര വർഗക്കാരിയായതിനാലാണ് രാഷ്‌ട്രപതിയെ ഒഴിവാക്കിയതെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം.
#WATCH | President Droupadi Murmu offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh’s Ayodhya. pic.twitter.com/XTJbojyOE3
— ANI (@ANI) May 1, 2024
“>
കഴിഞ്ഞ ദിവസം രാഹുലും സമാനമായ പ്രചാരണം ആവർത്തിച്ചിരുന്നു. രാഹുലിന്റെ ആരോപണം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും രാഷ്‌ട്രപതിയെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് മറുപടി നൽകിയിരുന്നു. തെറ്റിദ്ധാരണകൾ പരത്തുകയാണ് രാഹുലിന്റെ വാക്കുകളെന്നും ഇതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
#WATCH | President Droupadi Murmu performs aarti as she offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh’s Ayodhya. pic.twitter.com/utS53VzJwQ
— ANI (@ANI) May 1, 2024
“>















