കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. ഷാർജ അല്‍ തവൂണ്‍ എക്സ്പോ സെന്ററിൽ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
1,400 ഓളം പരിപാടികൾ മേളയിൽ അരങ്ങേറും .കുട്ടികളുടെ നാടകം, കുക്കറി ഷോ, ശില്പശാലകൾ, പ്രകാശനങ്ങൾ തുടങ്ങിയവ പ്രധാന ആകർഷണമാകും. 75 രാജ്യങ്ങളിൽനിന്ന് എഴുത്തുകാരും പ്രസാധകരുമെത്തുന്നുണ്ട്. ‘വൺസ് അപോൺ എ ഹീറോ’ എന്ന ആശയത്തിൽ നിരവധി പരിപാടികളാണ് 12 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഒരുക്കിയിരിക്കുന്നത്.
ഇത്തവണ മൂന്ന് രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട് . മുപ്പതോളം രാജ്യങ്ങളുടെ പവലിയനുകള്‍ വഴി പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തും. നൂറിലധികം അറബ് പ്രസാദകര്‍ പങ്കെടുക്കുന്ന മേളയില്‍, ഇന്ത്യയില്‍ നിന്ന് 8 പ്രസാദകരുമുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതലും വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതലുമായിരിക്കും പ്രവേശനം. സൗജന്യമായി മേള സന്ദർശിക്കാം.















