പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിലാണ് സൂര്യൻ ചുട്ടുപൊള്ളുന്നത്. ഉഷ്ണതരംഗത്തിൽ മരണം പോലും സംഭവിക്കുന്നു. മഴയല്ലാതെ മറ്റൊരു പ്രതിവിധിയും ഇല്ലാത്ത സ്ഥിതിലേക്ക് കാലാവസ്ഥ മാറിയിരിക്കുന്നു.എന്നാൽ റോഡിലെ യാത്രക്കാർക്ക് ഈ ചൂടിൽ നിന്ന് അല്പമെങ്കിലും ആശ്വാസം നൽകാൻ എങ്ങനെ കഴിയുമെന്ന ചിന്തയാണ് പുതുച്ചേരി സർക്കാരിനെ ഒരു പ്രവൃത്തിയിലേക്ക് നയിച്ചത്.
ഇതിന്റെ ഒരു വീഡിയോയയാണ് പുറത്തുവന്നത്. ട്രാഫിക് സിഗ്നലുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേൃത്വത്തിൽ പച്ചവിരി 20 മീറ്ററിലേറെ ദൂരത്തിൽ വലിച്ചുകെട്ടിയാണ് യാത്രക്കാർക്ക് അല്പം തണലൊരുക്കുന്നത്. ട്രാഫിക് സിഗ്നലുകളിൽ കാത്തുകിടക്കുന്ന സമയത്ത് യാത്രക്കാർക്ക് അല്പം ആശ്വാസമുണ്ടാകും
വീഡിയോയുടെ കാഴ്ചക്കാർ ലക്ഷങ്ങൾ പിന്നിട്ടു. ഏറ്റവും മികച്ച കാര്യമാണ് ഭരണകൂടം നിർവഹിച്ചിരിക്കുന്നതെന്നാണ് ആൾക്കാർ പറയുന്നത്. അവരുടെ നഗരത്തിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാവണമെന്നാണ് ആൾക്കാരുടെ ആവശ്യം. പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കാനും നെറ്റിസൺസ് മറന്നില്ല.
Great work done by Pondicherry Public Works Department. Courtesy WhatsApp Forward pic.twitter.com/jqyNGGhEWq
— B Padmanaban ([email protected]) (@padhucfp) May 1, 2024
“>