ഏകാധിപതിയുടെ 'Pleasure Squad'; പ്രതിവർഷം റിക്രൂട്ട് ചെയ്യുന്നത് 25 പെൺകുട്ടികളെ; ആയുസ് വർദ്ധിക്കാൻ കിമ്മിന്റെ പിതാവ് തുടങ്ങിവച്ച സംവിധാനം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഏകാധിപതിയുടെ ‘Pleasure Squad’; പ്രതിവർഷം റിക്രൂട്ട് ചെയ്യുന്നത് 25 പെൺകുട്ടികളെ; ആയുസ് വർദ്ധിക്കാൻ കിമ്മിന്റെ പിതാവ് തുടങ്ങിവച്ച സംവിധാനം

Janam Web Desk by Janam Web Desk
May 2, 2024, 07:26 pm IST
FacebookTwitterWhatsAppTelegram

ഏകാധിപതിയായ ഉത്തരകൊറിയൻ ഭരണാധികാരിയുടെ കീഴ്വഴക്കങ്ങളിലൊന്നാണ് പ്ലഷർ സ്ക്വാഡ് (‘Pleasure Squad’). ഇതിനെക്കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഉത്തരകൊറിയൻ സ്വദേശിനി യെനോമി പാർക്ക്. രാജ്യത്ത് നിന്നും രക്ഷപ്പെട്ടെത്തിയതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.

ഉത്തരകൊറിയൻ ഭരണാധികാരിയായ കിം​ ജോം​ഗ്-ഉന്നിന്റെ പ്ലഷർ സ്ക്വാഡിന് വേണ്ടി പ്രതിവർഷം 25 പെൺകുട്ടികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് യെനോമി വെളിപ്പെടുത്തി. യുവതികളുടെ ആകാരഭം​ഗിയും രാഷ്‌ട്രീയ വിധേയത്വവുമാണ് പ്രാഥമികമായി പരി​ഗണിക്കുക. ശേഷം മെഡിക്കൽ എക്സാമിനേഷൻ നടത്തി യുവതി കന്യകയാണെന്ന് തെളിഞ്ഞാൽ മാത്രമേ ജോലി ലഭിക്കൂവെന്നും പെൺകുട്ടി പറയുന്നു. പ്ലഷർ സ്ക്വാഡിലേക്ക് എത്തിപ്പെടാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും താൻ പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.

ഏറ്റവും മനോ​ഹരികളായ പെൺകുട്ടികളെയാണ് സ്ക്വാഡിലേക്ക് ആവശ്യം. അതിനാൽ സ്കൂളുകളിൽ പോലും തെരച്ചിൽ നടത്തി റിക്രൂട്ട്മെന്റ് നടത്താറുണ്ട്. സുന്ദരികളെ കണ്ടെത്തിയാൽ ആദ്യം അവരുടെ കുടുംബമഹിമയും രാഷ്‌ട്രീയ പാരമ്പര്യവും പരിശോധിക്കും. ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ അവർക്ക് ബന്ധുക്കൾ ഉണ്ടെങ്കിൽ ആ പെൺകുട്ടിയെ ഒഴിവാക്കും. ഏതെങ്കിലും കാരണവശാൽ ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട് പോയ ബന്ധുക്കളടങ്ങുന്ന കുടുംബത്തിൽ നിന്നുള്ളവരെയും അവ​ഗണിക്കും. ഇതിനെല്ലാം ശേഷമാണ് മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുക.

‘വെർജിൻ-ടെസ്റ്റ്’ പാസായാൽ അവരെ തലസ്ഥാനമായ പ്യോ​ഗ്യാങിലേക്ക് അയക്കും. ഭരണാധികാരിക്ക് താത്പര്യപ്പെടുന്ന രീതിയിൽ എങ്ങനെ പെരുമാറണമെന്ന് അവിടെവച്ച് പഠിപ്പിക്കും. കിമ്മിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞുനൽകും. ശേഷം പ്ലഷർ സ്ക്വാഡിലേക്ക്.. അവിടെ തന്നെ മൂന്ന് വ്യത്യസ്ത ​ഗ്രൂപ്പുകളാണുള്ളത്. ഒന്ന്, മസാജ് ചെയ്യുന്നതിൽ പരിശീലനം ലഭിച്ചവർ. രണ്ട്, പാട്ടും നൃത്തവും നന്നായി ചെയ്യുന്നവർ. മൂന്ന്, ഭരണാധികാരിയെ തൃപ്തിപ്പെടുത്തുന്നവർ.

കിം ജോം​ഗ് ഉൻ കൂടാതെ അദ്ദേഹത്തിന്റെ ചില അനുയായികളെയും അനുസരിക്കാൻ ബാധ്യസ്ഥരാണ് പ്ലഷർ സ്ക്വാഡിലെ പെൺകുട്ടികൾ. മന്ത്രിസഭയിലെ അം​ഗങ്ങളായിരിക്കും മറ്റുള്ളവർ. ഇതിൽ ജനറൽ റാങ്കിലുള്ളവരും ഉൾപ്പെടുന്നു. പ്ലഷർ സ്ക്വാഡിലുള്ള പെൺകുട്ടികൾക്ക് എക്കാലവും ജോലി തുടരാനാകില്ല. ഇരുപതുകളുടെ പകുതിയിൽ എത്തിയാൽ സ്ക്വാഡിൽ നിന്ന് പരിച്ചുവിടും.

1970 മുതൽ ഉത്തരകൊറിയയിൽ പ്ലഷർ സ്ക്വാഡ് സംവിധാനം നിലവിലുണ്ടെന്നാണ് റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. കിമ്മിന്റെ പിതാവ് ഭരണാധികാരിയായിരുന്നപ്പോഴാണ് സ്ക്വാഡിന് തുടക്കമിട്ടതെന്ന് കരുതുന്നു. പ്ലഷർ സ്ക്വാഡിനെ നിയോ​ഗിക്കുന്നതിലൂടെ ആയുർദൈർ‌ഘ്യം കൂടുമെന്നാണ് കിമ്മിന്റെ പിതാവ് വിശ്വസിച്ചിരുന്നത്. ഏതായാലും 2011ൽ ഹൃദയാഘാതത്തെ തുടർന്ന് 70-ാം വയസിൽ അദ്ദേഹം അന്തരിച്ചു.

Tags: KIM JONG UNGirlsPleasure Squad
ShareTweetSendShare

More News from this section

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies