ടി20ലോകകപ്പിൽ റിങ്കു സിംഗ് ഉൾപ്പെടാതെ പോയത് നിർഭാഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കർ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ചെയ്തത്. ഇതാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരുന്നത്. റിങ്കുവിന്റെ കാര്യത്തിലെടുത്ത തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്ന് രോഹിത് ശർമ്മയും പറഞ്ഞു.
മൂന്നോ നാലോ ആഴ്ചകളുടെ അടിസ്ഥാനത്തിലല്ല ടീമിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നാല് സ്പിന്നർമാരെ വേണമെന്ന് ആവശ്യപ്പെട്ടത് താനാണ്. അതിന് കാരണം ഇപ്പോൾ പറയാനാകില്ല. അത് അമേരിക്കയിലെത്തുമ്പോൾ അറിയാം. ഓഫ് സ്പിന്നറുടെ കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും വാഷിംഗ്ടൺ സുന്ദർ അധികം ക്രിക്കറ്റ് കളിച്ചിരുന്നില്ല.
ശിവം ദുബെ നല്ല ഫോമിലാണ്.ഐപിഎല്ലിൽ അധികം ബൗൾ ചെയ്തിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം പതിവായി ബൗൾ ചെയ്യുന്നുണ്ട്. അദ്ദേഹം ടി20 ലോകകപ്പിൽ എന്തായാലും ബൗൾ ചെയ്യും.-രോഹിത് ശർമ്മ പറഞ്ഞു. ഈ പരാമർശം ഹാർദിക് പാണ്ഡ്യക്ക് മുന്നറിയിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റനാണെങ്കിലും ഹാർദിക്കിന്റെ ഫോമിൽ ടീമിന് ആശങ്കയുണ്ടെന്നുള്ള കാര്യം വ്യക്തമാണ്.