ആഗോള ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രങ്ങളായിരുന്നു ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും. തെലുങ്ക് സിനിമയെ ലോകോത്തര വേദിയില്‍ എത്തിച്ച ചിത്രത്തിൽ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യകൃഷ്ണന്‍, നാസ്സർ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തിയത്.
ചിത്രത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന ആനിമേറ്റഡ് സീരീസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. സംവിധായകൻ എസ്എസ് രാജമൗലിതന്നെയാണ് ഈ ആനിമേറ്റഡ് ഷോ ഒരുക്കിയിരിക്കുന്നത്.
Mahishmati ke khoon se likhi ek nayi kahani 🔥
Hotstar Specials S.S. Rajamouli’s Baahubali : Crown of Blood streaming from 17th May.#BaahubaliOnHotstar pic.twitter.com/43mwjsGfZS
— Disney+ Hotstar (@DisneyPlusHS) May 2, 2024
മെയ് 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷന്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്. ആനിമേറ്റഡ് സീരീസ് തെലുങ്ക് കൂടാതെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.