ഈ വർഷം ഏപ്രിലിൽ മാത്രം ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000ലേറെ പേരെയെന്ന് layoffs.fyi. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 50 കമ്പനികൾ 21,473 പേരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം 271 കമ്പനികൾ 78,572 പേരെയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്നാണ് കണക്കുകൾ. കൊവിഡ് മഹാമാരിക്ക് ശേഷമാണ് ടെക് മേഖല തലകീഴ് മറിഞ്ഞത്.
ജനുവരിയിൽ 122 കമ്പനികൾ 34,107 പേരെ പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരി ആയപ്പോഴേക്കും 78 കമ്പനികൾ അവരുടെ 15,589 ജീവനക്കാരെ ഒഴിവാക്കി. മാർച്ചിൽ കാര്യമായ പുറത്താക്കലുകളുണ്ടായില്ലെങ്കിലും ഏപ്രിലിൽ സ്ഥിതി മാറുകയായിരുന്നു.
ആപ്പിൾ 614 പേരെയാണ് ഏപ്രിലിൽ പുറത്താക്കിയത്. സെയിൽസ്,മാർക്കറ്റിംഗ് എന്നിവയിൽ നിന്ന് 500 പേരെ ബൈജൂസും പുറത്താക്കി. സാമ്പത്തിക ഞെരുക്കത്തെ തുടർന്നായിരുന്നു നടപടി. ഒല 200 പേരെയും വേൾപൂൾ ആയിരം പേരെയും ഒഴിവാക്കി.