പാകിസ്താനിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 കടന്നു. റാവൽപിണ്ടിയിൽ നിന്ന് ഹൻസയിലേക്ക് പോയ ബസാണ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി കിടങ്ങിലേക്ക് വീണത്.ഇന്ന് രാവിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശത്തെ ഡൈമെർ ഏരിയയ്‌ക്ക് സമീപത്ത് കാരക്കോരം ഹൈവേയിലായിരുന്നു അപകടം.
20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ഇവരെ ചിലാസ് റീജണൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര മുൻകരുതലുകൾ ആശുപത്രിയിൽ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
17 പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചതെന്ന് ഡൈമെർ ഡിസിപി പറഞ്ഞു. മരിച്ചവർക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആദരാഞ്ജലികൾ അർപ്പിച്ചു. പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കാനാവട്ടെയെന്നും ഷരീഫ് പറഞ്ഞു.
Injured passenger talk about the bus accident that left 20 dead in chilas town of Diamer district today early morning #Gilgit pic.twitter.com/Gu5YLFidOV
— Media Lens (@Medialenss) May 3, 2024
“>