ബലൂചിസ്ഥാനത്തിൽ തുടരയുണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങൾക്കും സംഘടനകൾക്കുമെതിരെ തെരുവിലിറങ്ങി ജനങ്ങൾ. ബലൂച് ഭീകരവാദ സംഘടനയുടെ സ്ഥാപകൻ അല്ലാഹ് നാസർ, അക്തർ നദീം എന്നിവരുടെ പൈശാചിക ആക്രമണങ്ങക്കെതിരെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്.
അല്ലാഹ് നാസറിന്റെ വീടിന് മുന്നിലാണ് പ്രതിഷേധ റാലി അരങ്ങേറിയത്. അല്ലാഹ് നാസർ, അക്തർ നദീം എന്നിവർക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ഇവർ പ്രതിഷേധിച്ചത്. ബിഎൽഎഫിന്റെ കൊടികളും ഗുജ്ജറിൽ പ്രതിഷേധക്കാർ കത്തിച്ചു.
പ്രവിശ്യയിലെ സമൃദ്ധിയും സമാധാനവും ഭീകരവാദ സംഘടന തകർത്തൂവെന്ന് പ്രതിഷേധക്കാർ തുറന്നടിച്ചു. കഴിഞ്ഞ ദിവസം ബിഎൽഎഫ് നടത്തിയ വെടിവയ്പ്പിൽ അമ്മയ്‌ക്കും മക്കൾക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഏഴുവയസുകാരി മരിച്ചു. ഇതോടെയാണ് ജനം തെരുവിലിറങ്ങിയത്.