തന്റെ ഐപിഎൽ കരിയറിൽ ഏറെ ഭയപ്പെടുത്തിയ ബാറ്ററെക്കുറിച്ച് വാചാലനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീർ. താൻ ക്യാപ്റ്റനായിരുന്നപ്പോൾ എബി ഡിവില്ലേഴ്സ്,ക്രിസ് ഗെയ്ൽ,വിരാട് കോലി, എം.എസ് ധോണി എന്നിവരെ വീഴ്‌ത്താൻ പ്രത്യേക പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ രോഹിത് ശർമ്മ ഞങ്ങളുടെ പരിധിക്ക് അപ്പുറമായിരുന്നു.
‘ഞാൻ പേടിച്ച ഒരേയൊരു ബാറ്റർ രോഹിത് ശർമ്മയായിരുന്നു. എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ. മറ്റാെരു താരത്തിന് വേണ്ടിയും ഞാൻ ക്യാപ്റ്റനായിരുന്നപ്പോൾ പദ്ധതികൾ ഒരുക്കിയിട്ടില്ല. രോഹിത് ശർമ്മയ്‌ക്കെതിരെ എനിക്ക് പ്ലാൻ എ,ബി, എന്തിന് സിയും ഉണ്ടായിരുന്നു. പക്ഷേ ഒന്നിനും ഒരാൾക്കും അദ്ദേഹത്തെ തടയാനാവില്ല. നരെയ്ന്റെ ഓവർ കഴിഞ്ഞാൽ പിന്നെ ആര് 16 ഓവർ എറിയുമെന്നായിരുന്നു എന്റെ ചിന്ത. “—ഗംഭീർ പറഞ്ഞു.
Game recognises game 🙌🏽
“The only batsman I feared in IPL was @ImRo45“, @GautamGambhir praises the Indian captain’s batting prowess! 😳
Will he lead #TeamIndia to glory in the #T20WorldCup2024?
📺 | #MIvKKR | TODAY, 6:30 PM | #IPLOnStar pic.twitter.com/eEav5GbKG5
— Star Sports (@StarSportsIndia) May 3, 2024
“>